കേരളം

ക്ഷേമ പെന്‍ഷന്‍ നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ധനവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് 1000 സിസിക്ക് മുകളിലുള്ള നാലുചക്ര വാഹന ഉടമകള്‍ ഇനി മുതല്‍ ക്ഷേമ പെന്‍ഷനുകളില്‍ നിന്നും പുറത്താകും. 

ലോറി, ബസ്സ്, ടെമ്പോ ട്രാവലര്‍ തുടങ്ങിയവയുടെ ഉടമകളാണ് പുതിയ ഉത്തരവോടെ പെന്‍ഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകുന്നത്. ഇത്തരക്കാരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ധനവകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. 

പെന്‍ഷന്‍ ലഭിച്ചിരുന്ന ഗുണഭോക്താവ് മരിച്ചാല്‍, അത് അറിയിക്കാതെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും വാങ്ങിയ പണം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച