കേരളം

റേഷന്‍കാര്‍ഡിനായി ഇന്നുമുതല്‍ ഓണ്‍ലൈനിലുടെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : റേഷന്‍കാര്‍ഡിനായി ഓണ്‍ലൈന്‍വഴി അപേക്ഷകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനമൊട്ടാകെ ശനിയാഴ്ചമുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പുതിയ റേഷന്‍കാര്‍ഡിനും തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താനും ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കാമെന്നും മന്ത്രി പറഞ്ഞു. 
റേഷന്‍കാര്‍ഡ് പുതുക്കല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമാണ് ആരംഭിച്ചത്. 80 ലക്ഷം പേര്‍ക്ക് കാര്‍ഡ് പുതുക്കിനല്‍കി. ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത, 76,000 പേരുടെ അപേക്ഷ കിട്ടി. അവര്‍ക്ക് കാര്‍ഡ് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും തിലോത്തമന്‍ പറഞ്ഞു.

ഏതു റേഷന്‍കാര്‍ഡുടമയ്ക്കും കേരളത്തിലെ ഏതു റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നല്ല സേവനം നല്‍കുന്ന റേഷന്‍കടകളിലേക്ക് ആളുകള്‍ പോകും. അങ്ങനെ വരുമ്പോള്‍ എല്ലാവരും നേര്‍വഴിക്കുവരുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി