കേരളം

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്തു കഴിച്ചു; നാലുപേർ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ: പെരുമ്പാമ്പിനെ പി​ടി​കൂ​ടി പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​നി​ടെ നാ​ലു പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. അ​കമ്പാടം എ​ര​ഞ്ഞി​മ​ങ്ങാ​ട് പൈ​ങ്ങാ​ക്കോ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ ര​തീ​ഷ്(30), എ​ട​വ​പ്പ​റ​മ്പിൽ സ​തീ​ഷ്(30), അമ്പലക്കുന്ന് പ്രദീപ് (27), എ​ള​ഞ്ചീ​രി അമ്പാഴത്തൊടി ദി​നേ​ശ്(33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.  ഒ​രു​കി​ലോ വേ​വി​ച്ച​തും വ​റു​ത്ത​തു​മാ​യ ഇ​റ​ച്ചി​യാ​ണ് സം​ഘ​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം പാമ്പിന്റെ ത​ല​യും തൊ​ലി​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 

അ​കമ്പാടം എ​ര​ഞ്ഞി​മ​ങ്ങാ​ട് വ​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ എ​ട​വ​ണ്ണ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്. 

ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ വ​രു​ന്ന ജീ​വി​യാ​ണ് പെരുമ്പാമ്പ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പാമ്പിനെയാണ് സംഘം കൊന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍