കേരളം

മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല, രാഷ്ട്രപതിയെ സ്വീകരിക്കണമെന്ന് വിശദീകരണം; അവലോകനയോഗം ബഹിഷ്‌കരിച്ച് ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടേക്ക് പോകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. രാവിലെ പത്തുമണിക്ക് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുമെന്നാണ് സൂചനകള്‍. 

മുഖ്യമന്ത്രി നാളെ കുട്ടനാട്ടിലെത്തുമെന്നായിരുന്നു മന്ത്രിമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച് ജില്ലാ ഭരണകുടത്തിനും പൊലീസിനും അറിയിപ്പ് ലഭിച്ചിട്ടില്ല. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പോകേണ്ടതുകൊണ്ടാണ് ഉച്ചയ്ക്ക് തന്നെ മടങ്ങുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. വൈകിട്ട് അഞ്ചുമണിക്കാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്. അവലോകനയോഗത്തിന് ശേഷം ഉച്ചയ്ക്ക് 12മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങാനാണ് നാളത്തെ കാര്യപരിപാടിയില്‍ നിശ്ചയിച്ചിരിക്കുന്നത്. 

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ആലപ്പുഴയിലെത്തിയിട്ടും സന്ദര്‍ശനം നടത്താതെ മടങ്ങാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍