കേരളം

120 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പു കേസിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍. പ്ലൈവുഡ് കച്ചവടത്തിന്റെ മറവില്‍ നൂറ്റി ഇരുപത് കോടി രൂപയിലേറെ നികുതി വെട്ടിച്ച പെരുമ്പാവൂര്‍ സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. 


പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്ലൈവുഡ് കച്ചവടം നടത്തുന്ന നിഷാദ് വ്യാജ ബില്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പേരിനു മാത്രം ജി എസ് ടി രജിസ്ട്രഷന്‍ എടുത്ത ശേഷം പ്രവര്‍ത്തനം നടത്താത്ത എട്ടു പ്ലൈവുഡ് കമ്പനികളുടെ പേരില്‍ പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയയ്ക്കുന്നതിന്റെ മറവിലായിരുന്നു നികുതി വെട്ടിപ്പ്.

ഹെദരാബാദ്, ബാംഗ്ലൂര്‍ സേലം എന്നിവിടങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയാണ് നിഷാദിനെതിരെ തെളിവ് ശേഖരിച്ചത്. പെരുമ്പാവൂരിലെ ഇയാളുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത മുപ്പത്തിയഞ്ച് ലക്ഷം രൂപയും നൂറോളം വ്യാജ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു