കേരളം

സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷ​കൾ മാറ്റിവെച്ചു; അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അഖിലേന്ത്യാ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂർ, എംജി, ആരോ​ഗ്യ സർവകലാശാലകളാണ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിയത്. 

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള ഒഴികെയുളള സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകൾ പതിമൂന്നിന് നടത്തുമെന്ന് കേരള സർവകലാശാല അറിയിച്ചു.  ഹയർ സെക്കന്‍ററി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോർഡ് മാറ്റിവച്ചിട്ടുണ്ട്.

അതേസമയം അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഗവ. ഐ.ടി.ഐ അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത