കേരളം

പേരില്‍ മാറ്റം വരുത്തി, സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഈ വര്‍ഷവും

സമകാലിക മലയാളം ഡെസ്ക്

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ പുതിയ പേരുകള്‍ തേടി സിപിഎം. ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ മതേതര മഹോത്സവമാണ് ഇത്തവണ സിപിഎം നടത്തുന്നത്. 

ശ്രീനാരായണ ജയന്തി മുതല്‍ ശ്രീകൃഷ്ണ ജയന്തി വരെ നീളുന്ന പരിപാടികളാണ് ഈ മതേതര മഹോത്സവത്തിന്റെ ഭാഗമാകുന്നത്. ആഘോഷങ്ങളുടെ സമാപന ദിവസം ലോക്കല്‍ കമ്മിറ്റി തലത്തില്‍ ഘോഷയാത്രയും സംഘടിപ്പിക്കും. 

ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ബാലസംഘത്തിന്റെ ഓണാഘോഷ സമാപനം എന്ന പേരിലായിരുന്നു 2015ല്‍ സിപിഎം ശ്രീകൃഷ്ണ ജയന്തിയില്‍ ഘോഷയാത്ര നടത്തിയത്. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു 2016ലെ ഘോഷയാത്ര. 

അന്ന് ചട്ടമ്പി സ്വാമി ജയന്തി ദിനത്തിലാണ് ഘോഷയാത്ര എന്നായിരുന്നു സിപിഎം നിലപാട്. ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പി സ്വാമി ജയന്തിയും ആ വര്‍ഷം ഒരേ ദിവസമായിരുന്നു. കഴിഞ്ഞ വര്‍ഷമാകട്ടെ ശ്രീനാരായണ ഗുരു ജയന്തി മുതല്‍ ചട്ടമ്പി സ്വാമി ജയന്തി വരെയുള്ള ദിവസങ്ങളിലെ പരിപാടികളുടെ സമാപനം എന്ന പേരിലാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പാര്‍ട്ടി ഘോഷയാത്ര സംഘടിപ്പിച്ചത്. 

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പേരില്‍ കുട്ടികളെ തെരുവില്‍ ഇറക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നായിരുന്നു ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ എതിര്‍ത്ത് സിപിഎം ആദ്യം നിലപാട് എടുത്തിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു