കേരളം

സഖാവ് ഷര്‍ട്ട് മതി, ലീഡര്‍ കുര്‍ത്തയോട് ഖാദി ബോര്‍ഡ് വിടപറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലീഡര്‍ കുര്‍ത്തയുടെ നിര്‍മാണം ഖാദി ബോര്‍ഡ് നിര്‍ത്തുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെ അനുസ്മരിക്കാനായിരുന്നു ഖാദി ബോര്‍ഡ് ലീഡര്‍ കുര്‍ത്ത പുറത്തിറക്കിയിരുന്നത്. 

എന്നാല്‍ 2004ല്‍ ഖാദി ബോര്‍ഡ് വിപണിയില്‍ എത്തിച്ച ലീഡര്‍ കുര്‍ത്തയ്ക്ക് ഇപ്പോള്‍ ആവശ്യക്കാരില്ലെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാന്‍ ലീഡര്‍ കുര്‍ത്തയ്ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. അവര്‍ക്ക് ഇഷ്ടം സഖാവ് ഷര്‍ട്ടുകളോടാണ്.

ഓണം ബക്രീദ് വിപണി അവസാനിക്കുന്നതോടെ ലീഡര്‍ കുര്‍ത്ത എന്നത് ഓര്‍മ മാത്രമായി മാറും. പ്രായമായവരാണ് ലീഡര്‍ കുര്‍ത്ത ആവശ്യപ്പെട്ട് എത്തുന്നത്.കലൂര്‍ ഖാദി ടവറില്‍ ഇനി ലീഡര്‍ കുര്‍ത്തയുടെ 26 പീസുകളാണ് ഉള്ളത്. പുതുതലമുറയ്ക്ക് പ്രിയമുള്ള സഖാവ് ഷര്‍ട്ട് മനില, എന്‍എംസി തുടങ്ങിയ വിവിധ ഖാദി തുണിത്തരങ്ങളില്‍ ലഭ്യമാണെന്നും ശോഭനാ ജോര്‍ജ് പറയുന്നു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''