കേരളം

കുട്ടമ്പുഴ ഒരു മണിക്കൂര്‍, ഭൂതത്താന്‍ കെട്ട് ഒന്നര, പെരുമ്പാവൂര്‍/ കാലടി നാല്, ആലുവ ആറ്; ഇടമലയാര്‍ ഡാം തുറന്നുവിടുമ്പോള്‍ വെളളം ഒഴുകി എത്തുക ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നീരൊഴുക്ക് ശക്തമായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടമലയാര്‍ ഡാമിലെ ഷട്ടര്‍ തുറന്നുവിടുമ്പോള്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ ജലം ഒഴുകി എത്തുന്നതിന്റെ ഏകദേശ സമയവിവരകണക്കുകള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു.  ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 168.14 മീറ്ററായി ഉയര്‍ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ടുമണിക്ക് ഷട്ടറുകള്‍ തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 

80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍  തുറന്ന് 164 ഘനമീറ്റര്‍ വെളളം തുറന്നുവിടാനാണ് ധാരണയായിരിക്കുന്നത്. ഷട്ടറുകള്‍ തുറന്ന് ആറുമണിക്കൂറിനുളളില്‍ ജലം ആലുവയിലെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ മുതല്‍ ഒന്നരമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിന്റെ തുടര്‍ച്ചായി പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ വെളളം ഒഴുകി എത്താന്‍ എടുക്കുന്ന സമയത്തിന്റെ കണക്കാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

ഇടമലയാര്‍ ഡാം തുറന്നുവിട്ട്് ഒരു മണിക്കൂറില്‍ കുട്ടമ്പഴയില്‍ വെളളം ഒഴുകി എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പറയുന്നു. ഒന്നരമണിക്കൂറുകൊണ്ട് ഭൂതത്താന്‍കെട്ടിലും നാല് മണിക്കൂറില്‍ പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളിലും വെളളം ഒഴുകി എത്തും. ആലുവയില്‍ ആറുമണിക്കൂറില്‍ വെളളം ഒഴുകി വരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

അതേസമയം നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.02 അടിയായി. മണിക്കൂറില്‍ 0.06 അടി എന്ന നിലയിലാണ് ജലനിരപ്പ് ഉയരുന്നത്. ഒരടി കൂടി ഉയര്‍ന്നാല്‍ മുന്‍ തീരുമാനപ്രകാരം ട്രയല്‍ റണ്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു