കേരളം

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ സർവീസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നൽകുമെന്ന് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മുതൽ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.

കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് സർവീസിന് സജ്ജമാകും. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി