കേരളം

പെരിയാറില്‍ ചെളിയുടെ അളവ് ഉയര്‍ന്നു; വിശാല കൊച്ചിയിലേക്കുള്ള പമ്പിങ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ആലുവ: കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തു വെള്ളം എത്തിക്കുന്ന രണ്ടു പമ്പ് ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പെരിയാറില്‍ ചെളിയുടെ അളവു ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. പുഴവെള്ളത്തില്‍ ചെളിയുടെ 400 നെഫ്‌ലോമാറ്റിക് ടര്‍ബിഡിറ്റി യൂണിറ്റ് വരെ ഉയര്‍ന്നു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചെളിയുടെ അളവ് ഉയരുന്നത്. ജല ശുദ്ധീകരണശാലയിലെ ശുദ്ധജല ഉത്പാദനം പകുതിയായി കുറഞ്ഞു. 290 എം.എല്‍.ഡിയാണ് പ്രതിദിന ഉത്പാദന ശേഷി. 

ചെളി കുറഞ്ഞില്ലെങ്കില്‍ മറ്റു രണ്ടു പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും. ഇല്ലെങ്കില്‍ വാട്ടര്‍ ബെഡുകളും മോട്ടോറുകളും തകരാറിലാകും. വെള്ളപ്പൊക്കം മോട്ടോറുകള്‍ അഴിച്ചുവയ്‌ക്കേണ്ട സാഹചര്യമില്ല. പുഴയില്‍ നാലു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാലേ പമ്പ് ഹൗസില്‍ വെള്ളം കയറൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?