കേരളം

ആര്‍എസ്എസ് അച്ചടക്കമാണ് നാടിന് വേണ്ടത്; ആള്‍ക്കൂട്ട കൊലപാതകികള്‍ സ്വയംസേവകരല്ല: ജസ്റ്റിസ് കെമാല്‍ പാഷ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് ആള്‍ക്കൂട്ടകൊല നടത്തുന്നത് ആര്‍എസ്എസ് അല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ആര്‍എസ്എസിന്റെ അച്ചടക്കമാണ് നാടിന് വേണ്ടത്. ഇത് രാജ്യത്തിന്റെ ഐക്യമൂട്ടിയുറപ്പിക്കാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സംസ്‌കാരം കേവലം ഹിന്ദുവിന്റെ മാത്രമല്ല. അത് ഭാരതത്തിലെ െ്രെകസ്തവന്റെയും ഇസ്ലാമിന്റെയും ജൈനന്റെയും ബുദ്ധമതസ്ഥന്റെതുമാണ്. ആര്‍എസ്എസ് കൊച്ചി മഹാനഗരം എളമക്കര തോന്നക്കല്‍ ശാഖ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഗുരുപൂജ  ഗുരുദക്ഷിണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

ഭരണഘടനയിലെ മതനിരപേക്ഷത തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. സാഹോദര്യം എന്നാല്‍ സ്വന്തം മതത്തില്‍ നിന്നുകൊണ്ടു മറ്റുള്ളവരുടെ മതം വിശ്വസിക്കാന്‍ അവസരം നല്‍കലാണ്. ഇതിന്റെ വികലമായ മാറ്റമാണ് മുസ്‌ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റിയതെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കുന്ന ആര്‍എസ്എസിന്റെ അച്ചടക്കമാണ് ഇന്നു നാടിനു വേണ്ടത്. ആള്‍ക്കൂട്ടക്കൊലയും ഗോരക്ഷക സംഘവും ഒരിക്കലും ആര്‍എസ്എസ് ബന്ധമുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണക്കാരായ കശ്മീര്‍ക്കാരന്‍ ഭാരതത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഭാരതവിരുദ്ധ ചിന്ത മാത്രമാണു പാക്കിസ്ഥാനെന്ന ഭീകരരാജ്യത്തിന്റെ നിലനില്‍പ്പ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അരാജകത്വമാണ് നാട്ടില്‍ നടക്കുന്നത്. നിയമവാഴ്ചയിലും ദേശീയതയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ഇവിടെ പരിവര്‍ത്തനം നടത്താനാകൂ അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് (ജോയിന്റ് ജന. സെക്രട്ടറി) ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ