കേരളം

വിനോദസഞ്ചാരത്തിനും ചരക്കുലോറികള്‍ക്കും ഇടുക്കിയില്‍ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിജില്ലയില്‍ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറികളും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോരമേഖലയില്‍ വിനോദസഞ്ചാരവും ചരക്കുവാഹനങ്ങളുടെ സഞ്ചാരവും ദുരന്തനിവാരണനിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചു കൊണ്ടാണ് കലക്ടര്‍ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 ഡാമിലെ ജലനിരപ്പ് ഉയരുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാകലക്ടറുടെ നടപടി.. ഇടുക്കി മുണ്ടന്‍മുടിയില്‍ ഇന്ന് പുലര്‍ച്ചെയും ഉരുള്‍പൊട്ടലുണ്ടായി.സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ് .പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആളുകളെ  കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. എറണാകുളത്ത് 57 ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത