കേരളം

സംസ്ഥാനത്ത് മഴ തുടരുന്നു; ഇടുക്കിയില്‍ ജലനിരപ്പ് 2400.38 അടി, ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.38 അടിയായി ഉയര്‍ന്നു. രാവിലെ ഏഴ് മണിമുതല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കും. 100ക്യൂമെക്‌സ് വെള്ളമാണ് ചെറുതോണിയിലെ ഷട്ടറുകള്‍ വഴി ഇന്ന് പുറത്തുവിടുന്നത്. സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററെന്ന കണക്കിലാവും വെള്ളം പുറത്തേക്ക് എത്തുക.

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സേനകളുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 

സംസ്ഥാനത്തെ പല ജില്ലകളിലും ഇന്നും മഴ തുടരുകയാണ്. ഇന്നലെമാത്രം 22 പേരാണ് കാലവര്‍ഷകെടുതിയില്‍ മരിച്ചത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കാലവര്‍ഷക്കെടുതി രൂക്ഷമായിട്ടുള്ളത്. 

അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തോടൊപ്പം നില്‍ക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്നതിനായി അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും തമിഴ്‌നാടും പത്തും അഞ്ചും കോടി രൂപ വീതം നല്‍കുമെന്നറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യപ്രകാരം കപനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്