കേരളം

ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു; ആറടി താഴ്ചയില്‍ ഗര്‍ത്തം

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളത്തില്‍ തകര്‍ന്ന് ചെറുതോണി ബസ് സ്റ്റാന്‍ഡ്. വെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ശക്തിയില്‍ ബസ് സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. 

നിലവില്‍ ചെറുതോണി പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പാലവും അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ പറയുന്നു. ഇടുക്കിയില്‍ ഷട്ടര്‍ തുറന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വെള്ളിയാഴ്ച വൈകീട്ടോടെ എട്ട് ലക്ഷം ലിറ്ററാക്കി ഉയര്‍ത്തിയതോടെ ചെറുതോണിയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു. 

നിലവില്‍ 2401.20 ആണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടറുകള്‍ ഇപ്പോള്‍ താഴ്ത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുവയില്‍ ജലനിരപ്പ് ഒരടി ഉയര്‍ന്നുവെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം എത്തിയാലും താങ്ങാനാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത