കേരളം

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്ആര്‍ടിസി; വസ്ത്രങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും മരുന്നുകളും എത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കെഎസ്ആര്‍ടിസിയും. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കെഎസ്ആര്‍ടിസി ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. 

ഏറ്റവും അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്. ഇത് സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മുഖേന എത്തിക്കുമെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വരുന്ന മൂന്ന് ദിനങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍