കേരളം

ഡി.വൈ.എഫ്.ഐ. നേതാവ് മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി

സമകാലിക മലയാളം ഡെസ്ക്

എടപ്പാൾ: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി. കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാർ നിർത്തി ഇറങ്ങിയോടിയതിനാൽ അപകടമൊഴിവായി. എടപ്പാൾ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

തൃശ്ശൂരിൽ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവർ. സബ്‌സ്റ്റേഷൻ വളവിലെത്തിയതോടെ കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയുമുയർന്നു. പരിഭ്രാന്തരായ ഇവർ ഉടൻ കാർ നിർത്തി ഇറങ്ങി.

അപ്പോഴേക്കും കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് തീ ആളിക്കത്താൻ തുടങ്ങി. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം