കേരളം

മഴക്കെടുതി : കേരളത്തിലെ സ്ഥിതി ​ഗുരുതരമെന്ന് രാജ്നാഥ് സിം​ഗ് ; പ്രളയ ബാധിത മേഖലകളിൽ നിരീക്ഷണം നടത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഴക്കെടുതിയിൽ കേരളത്തിലെ സ്ഥിതി ​ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിം​ഗ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുന്നു. പ്രളയക്കെടുതിയെ സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് നേരിടുന്നത്. പ്രളയക്കെടുതി കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നേരിടുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. 

പ്രളയദുരിതം നേരിട്ടറിയാന്‍ സംസ്ഥാനത്തെത്തിയ രാജ്നാഥ് സിങ് ഇടുക്കിയിലെ ദുരിത മേഖലകളിലൂടെ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം,  റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവർ രാജ്നാഥ് സിം​ഗിനൊപ്പമുണ്ടായിരുന്നു. വ്യോമ നിരീക്ഷണത്തിനുശേഷം നെടുമ്പാശേരിയിലെത്തിയ സംഘം റോഡ് മാര്‍ഗം പറവൂർ താലൂക്കിലെ ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. 

പ്രളയബാധിതർക്കൊപ്പം സംസ്ഥാന സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രളയദുരിതം നേരിട്ടതുപോലെ. വെള്ളം ഇറങ്ങിയ ശേഷമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി, ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരോട് വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട് കാണുന്നതിനായി ഉച്ചയോടെയാണ്  രാജ്നാഥ് സിം​ഗ് സംസ്ഥാനത്തെത്തിയത്. 

പ്രളയ മേഖലകൾ സന്ദർശിച്ച ശേഷം രാജ്നാഥ് സിം​ഗ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, അവലോകന യോ​ഗത്തിലും പങ്കെടുക്കും. യോ​ഗത്തിൽ ദുരിതം നേരിടുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.  പ്രളയദുരിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം