കേരളം

ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.94 അടിയായി; ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് 2397.94 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞെങ്കിലും അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്.

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാലാണ് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവില്‍ കുറയ്ക്കാത്തത്. മഴയും നീരൊഴുക്കും നോക്കിയ ശേഷമാകും ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യം തീരുമാനിക്കൂ.  

ഡാമിലേക്ക് ഒഴുകിയെത്തുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഷട്ടറുകളിലൂടെയും വൈദ്യുതോല്‍പ്പാദനത്തിലൂടെയും പുറത്തുപോകുന്നതാണ് ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാകാന്‍ കാരണമായത്. നിലവില്‍ അഞ്ച് ഷട്ടറുകളിലൂടെ 7.5 ലക്ഷം ലിറ്ററാണ് പുറത്തേക്ക് ഒഴുകുന്നത്. അണക്കെട്ടില്‍ ഒഴികിയെത്തുന്നത് സെക്കന്‍ഡില്‍ 6.81 ലക്ഷം ലിറ്റര്‍ ജലമാണ്. നീരൊഴുക്കില്‍ ഗണ്യമായ കുറവുണ്ടെങ്കില്‍ രണ്ട് ഷട്ടറുകള്‍ അടച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത