കേരളം

കേന്ദ്രം അനുവദിച്ച തുക അപര്യാപ്തം ; സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്ന് റവന്യൂമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കൂടുതല്‍ തുക അനുവദിക്കണം. സംസ്ഥാനത്തിന് പ്രത്യേക ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ലഭിച്ച തുക കൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു. 

കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപ അനുവദിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനു നിവേദനം നല്‍കിയിരുന്നു. പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന