കേരളം

താമരശേരി തഹസില്‍ദാര്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം; ജീപ്പില്‍ ടിപ്പറിടിച്ചു കയറ്റി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് പിടിക്കാനെത്തിയ താമരശേരി തഹസില്‍ദാര്‍ക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം. കോഴിക്കോട് താമരശേരിയില്‍ മണല്‍ നിറച്ചെത്തിയ ടിപ്പര്‍ ലോറി തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖിന് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

താമരശേരി സിവില്‍ സ്‌റ്റേഷന് മുന്നില്‍ വച്ച് മണല്‍ കടത്തി വന്ന ലോറി കണ്ടതിനെ തുടര്‍ന്ന് തഹസില്‍ദാരും സംഘവും പിന്തുടര്‍ന്നു. കുടുക്കിലുമ്മാരം റോഡിലേക്ക് തിരിഞ്ഞ ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്ത് ജീപ്പ് നിറുത്തി തഹസില്‍ദാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ടിപ്പര്‍ ലോറി ജീപ്പിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവശേഷം ടിപ്പര്‍ ലോറി ഉപേക്ഷിച്ച് കടന്ന സംഘത്തിന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. തഹസില്‍ദാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായും താമരശേരി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി