കേരളം

നേരിടാം ഒന്നായി: ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപ നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും. താരസംഘടന നേരത്തെ പത്തു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. 

ഇരുപത്തിയഞ്ചു ലക്ഷം രൂപ നാളെ മുഖ്യമന്ത്രിക്കു കൈമാറുമെന്ന് മോഹന്‍ലാലിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

നടന്‍മാരായ മുകേഷും ജഗദീഷുമാണ് താരസംഘടനയുടെ സഹായം മുഖ്യമന്ത്രിക്ക് കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നും ജഗദീഷ് അറിയിച്ചിരുന്നു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ മോഹന്‍ലാലും മമ്മുട്ടിയും ഉള്‍പ്പെടെ സിനിമാ രംഗത്തെ പ്രമുഖര്‍ അഭ്യര്‍ഥിച്ചിരുന്നു. ഒറ്റക്കെട്ടായി നേരിടാം എന്ന കുറിപ്പോടെയായിരുന്നു താരങ്ങളുടെ അഭ്യര്‍ഥന.

തമിഴ്‌നാട്ടിലെ താരസംഘടനയും നടന്‍മാര്‍ വ്യക്തിഗതമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി. സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി