കേരളം

നിറപുത്തരി ചടങ്ങ്: തന്ത്രിക്ക് ശബരിമല സന്നിധിയിലെത്താനായില്ല; ചടങ്ങ് മുടങ്ങില്ല

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ബുധനാഴ്ച നടക്കാനിരുന്ന നിറപുത്തരി ആഘോഷത്തിനായി നെല്‍ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിര്‍ത്തിവച്ചു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും. 

കനത്ത മഴയും മൂടല്‍ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്. മാത്രമല്ല തീര്‍ഥാടന കാലമല്ലാത്തതിനാല്‍ പാത ഏറെ ദുര്‍ഘടമായിരിക്കുന്നതും യാത്ര നിര്‍ത്തിവെക്കാന്‍ കാരണമായി. 

നാളെ രാവിലെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് യാത്ര തുടരും. ബുധനാഴ്ച രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകള്‍ സംഘം എത്തിയതിന് ശേഷമാകും നടത്തുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍