കേരളം

വൃഷ്ടിപ്രദേശത്ത് കനത്ത മഴ: ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറും വീണ്ടും തുറന്നേക്കും; പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്ഇബിയുടെ നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2397.06 അടിയാണ്. 
 
ജലനിരപ്പ് 2,397 അടിയിലേക്ക് താഴ്ന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചത്. മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനുള്ള കെഎസ്ഇബിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു