കേരളം

സംസ്ഥാനത്ത് ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുന്നു: നാളെ മുതല്‍ പുതിയ ട്രെയിന്‍ സമയക്രമം 

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. എറണാകുളം ടൗണ്‍ സ്‌റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയും ചില  ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിന്‍ സമയക്രമം തയാറാക്കിയിരിക്കുന്നത്. പുതുക്കിയ സമയക്രമം നാളെ മുതല്‍ നിലവില്‍വരും. 

എറണാകുളം ജംക്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരളയുടെ മാറ്റം സ്ഥിരമാക്കുന്നതെന്നാണ് റെയില്‍വേ അറിയിച്ചത്. നിലമ്പൂര്‍- എറണാകുളം, കോട്ടയം- എറണാകുളം ട്രെയിനുകള്‍ കൂട്ടിചേര്‍ത്ത് നിലമ്പൂര്‍- കോട്ടയം സര്‍വീസാക്കുന്നതാണു മറ്റൊരു തീരുമാനം. ഇത് എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ സ്‌റ്റേഷനില്‍ നിന്നു കോട്ടയത്തേക്കു പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം വിശാഖപട്ടണം എക്‌സ്പ്രസുകളുടെ വേഗം 10 മിനിറ്റ് ഉള്‍പ്പെടെ മൊത്തം 15 ട്രെയിനുകളുടെ വേഗമാണു കൂട്ടിയത്. 

ആലപ്പുഴ-ധന്‍ബാദ്, തിരുവനന്തപുരം-ഗോരഖ്പുര്‍, എറണാകുളം-ബറൂണി, തിരുവനന്തപുരം-ഇന്‍ഡോര്‍, തിരുവനന്തപുരം കോര്‍ബ, തിരുവനന്തപുരം-ചെന്നൈ തുടങ്ങിയ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ 10 മുതല്‍ 25 മിനിറ്റു വരെ മാറ്റമുണ്ട്. കഴിഞ്ഞദിവസം ലഭിച്ച വര്‍ക്കിങ് സമയക്രമത്തില്‍  അവസാന നിമിഷം മാറ്റമുണ്ടാകുമെന്ന ഡിവിഷനുകളുടെ കണക്കുകൂട്ടല്‍ വെറുതെയായി. 

സ്‌പെഷല്‍ ട്രെയിനുകള്‍, കൂടുതല്‍ സ്‌റ്റോപ്പുകള്‍, ട്രെയിനുകള്‍ നീട്ടല്‍ എന്നിവയ്ക്കുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാര്‍ശ ടൈംടേബിള്‍ കമ്മിറ്റി ആദ്യഘട്ടത്തില്‍ ചര്‍ച്ചചെയ്തിരുന്നു. അമൃത എക്‌സ്പ്രസിനു  കൊല്ലങ്കോട്ട് സ്‌റ്റോപ്പ് നേടിയെടുക്കാന്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരന്തരം രംഗത്തിറങ്ങി. പാലക്കാട് ഡിവിഷനും ദക്ഷിണ റെയില്‍വേ ഓഫിസും ഈ സ്‌റ്റോപ്പിനു ശുപാര്‍ശ ചെയ്തു. മംഗളൂരു-രാമേശ്വരം, എറണാകുളം-രാമേശ്വരം സ്‌പെഷല്‍ ട്രെയിനുകളും പ്രതീക്ഷിച്ചു. ഇവ സംബന്ധിച്ചു താമസിയാതെ പ്രത്യേക നിര്‍ദേശം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍