കേരളം

ആറന്‍മുള എഞ്ചിനിയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങിക്കിടക്കുന്നു; ചിലരെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ആറന്‍മുള: കനത്ത മഴ മൂലം ആറന്മുള എഞ്ചിനിയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങിക്കിടക്കുന്നു. ചിലരെ വ്യോമസേന ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു. 33 കുട്ടികളും ഒരു വാര്‍ഡനും ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കോളജിലെ ലേഡീസ് ഹോസ്റ്റലിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിയ നിലയിലാണ്. കോളജിലെ ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികളെ വ്യോമസേനയുടെയും രക്ഷാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

പത്തനംതിട്ട റാന്നിയിലെ പമ്പയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അപ്രതീക്ഷിത പ്രളയമുണ്ടായിരിക്കുന്നത്. ഏതാണ്ട് പത്തോളം കുടുംബങ്ങള്‍ ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെയാണ് വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെത്തിയവര്‍ വ്യക്തമാക്കി. അതിനിടെ അപകട സാധ്യത ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടുത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

അതേസമയം, ബാക്കിയുള്ളവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍