കേരളം

'കഷ്ടപ്പെടുന്നവരുടെ വേദന അറിയാം'; ലിനിയുടെ ഭർത്താവിന്റെ ആദ്യ  ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്റെ ആദ്യ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

വടകര റസ്റ്റ് ഹൗസില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ സജീഷ് തന്റെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പിക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു ലിനിയുടെ മരണം. ലിനിയുടെ മരണശേഷം ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. കൂത്താളി പി എച്ച് സി യിലെ ക്ലര്‍ക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍