കേരളം

കേരളത്തിൽ വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കേരളത്തിൽ വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് എംഎം മണി. ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്‌. ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിൽ 1400 ഓളം.അപകടമൊഴിവാക്കാനാണിതെന്ന് എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചു

എറണാകുളത്ത് കലൂർ 110 കെ.വി, കുറുമാശ്ശേരി , കൂവപ്പടി 33 കെ.വി , തൃശുരിൽപരിയാരം. അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും ആഢ്യൻപാറ - മലപ്പുറം, മാടുപ്പെട്ടി - ഇടുക്കി, റാന്നി പെരുനാട് - പത്തനംതിട്ട എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണ്,എല്ലാം പൂർവ്വസ്ഥിതിയിലാക്കാൻ പരിശ്രമത്തിലാണ് ജീവനക്കാരെന്നും  മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം


ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്‌. ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിൽ 1400 ഓളം..
അപകടമൊഴിവാക്കാനാണിത്. ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമാണ്.
എറണാകുളത്ത് കലൂർ 110 കെ.വി, കുറുമാശ്ശേരി , കൂവപ്പടി 33 കെ.വി , തൃശുരിൽപരിയാരം. അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും ആഢ്യൻപാറ - മലപ്പുറം, മാടുപ്പെട്ടി - ഇടുക്കി, റാന്നി പെരുനാട് - പത്തനംതിട്ട എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണ്,
എല്ലാം പൂർവ്വസ്ഥിതിയിലാക്കാൻ പരിശ്രമത്തിലാണ് ജീവനക്കാർ.

അല്ലാതെ മൊത്തം കേരളത്തിൽ വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍