കേരളം

ഹരികിഷോര്‍ ഐഎഎസും കുടുംബവും ദുരിതാശ്വാസക്യാമ്പില്‍; കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാന്‍സാണിതെന്ന് പ്രശാന്ത് നായര്‍

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ ബാധിച്ചിരിക്കുന്ന പ്രളയത്തില്‍ പേടിയോ നിരാശയോ അല്ല വേണ്ടതെന്നും പ്രശ്‌നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണിതെന്നും മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍. പ്രളയത്തെത്തുടര്‍ന്ന് വെള്ളം കയറിയ സ്വന്തം വീട് ഉപേക്ഷിച്ച് കുടുംബത്തെ സുരക്ഷിത താവളത്തിലേക്ക് മാറ്റി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ ഐഎഎസ് ഓഫീസറുടെ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രശാന്ത് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

കാലാവസ്ഥാപ്രവചനം കാണുക തുടര്‍ന്നുള്ള ദിവസങ്ങളും മഴയാണ്. ഡാമുകളില്‍ നിന്നുള്ള ഒഴുക്ക് ഇനിയും തുടരും. അതായത് കാര്യങ്ങള്‍ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളില്‍ ഇനിയും കൂടും എന്നര്‍ത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് മഴ നിന്നാല്‍ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴചകളോളം നമ്മള്‍ വെള്ളത്തിലാവില്ല. നമ്മള്‍ ഏതാനും ദിവസം പിടിച്ച് നില്‍ക്കണം.

ഹരിയെപ്പോലെ എത്രയോ പേര്‍ ഒത്ത് പിടിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ് സഹകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നേയുള്ളൂ, നമ്മള്‍ കൂട്ടായി ഏതാനും ദിവസം പിടിച്ച് നില്‍ക്കണം-അദ്ദേഹം കുറിപ്പില്‍ പറയുന്നു. 

പ്രശാന്ത് നായരുടെ പോസ്റ്റ് പൂര്‍ണമായും വായിക്കാം: 

കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര് എപ്പൊ അഭയാര്‍ത്ഥിയാവുമെന്ന് പറയാന്‍ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തില്‍ വെള്ളം കയറിയ വീട്ടില്‍ നിന്ന് കുടുംബസമേതം അഭയാര്‍ത്ഥിയായി ഇറങ്ങുന്നത് ഹരികിഷോര്‍, 2008 ബാച്ച് ഐഎഎസ്‌ ഓഫീസര്‍. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാര്‍പ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ ഏകോപിപ്പിക്കാന്‍ പോയി.

കാലാവസ്ഥാപ്രവചനം കാണുക തുടര്‍ന്നുള്ള ദിവസങ്ങളും മഴയാണ്. ഡാമുകളില്‍ നിന്നുള്ള ഒഴുക്ക് ഇനിയും തുടരും. അതായത് കാര്യങ്ങള്‍ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളില്‍ ഇനിയും കൂടും എന്നര്‍ത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് മഴ നിന്നാല്‍ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴചകളോളം നമ്മള്‍ വെള്ളത്തിലാവില്ല. നമ്മള്‍ ഏതാനും ദിവസം പിടിച്ച് നില്‍ക്കണം.

ഹരിയെപ്പോലെ എത്രയോ പേര്‍ ഒത്ത് പിടിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ് സഹകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നേയുള്ളൂ, നമ്മള്‍ കൂട്ടായി ഏതാനും ദിവസം പിടിച്ച് നില്‍ക്കണം.

പേടിയോ നിരാശയോ അല്ല വേണ്ടത്. നമ്മുടെ മുന്നില്‍ വന്ന പ്രശ്‌നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണ്. ഈ അവസരം കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാന്‍സാണ്. ഇങ്ങനെ ഒരു െ്രെകസിസ് വരുമ്പോഴാണ് നമ്മളൊക്കെ എന്താണെന്ന് നമുക്ക് തന്നെ മനസ്സിലാവുക. മുരളിച്ചേട്ടന്‍
 പറഞ്ഞ പോലെ, നാളെ തിരിഞ്ഞ് നോക്കുമ്പോള്‍ ഈ ദുരന്തം നമ്മുടെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നാവട്ടെ. ത്യാഗങ്ങളും, കുറേ നഷ്ടങ്ങളും, പരസ്പരം ആശ്വസിപ്പിക്കലും, ഒത്ത്പിടിക്കലും അവസാനം ഈ വെള്ളം ഇറങ്ങി ജീവിതം തിരിച്ച് പിടിക്കുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ നടക്കാനും മലയാളിക്ക് പറ്റും. പറ്റണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു