കേരളം

സൗജന്യ സേവനങ്ങളുമായി മൊബൈല്‍ കമ്പനികളും

സമകാലിക മലയാളം ഡെസ്ക്

നത്ത മഴയും പ്രളയവും വാര്‍ത്താവിനിമയ ബന്ധത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ കമ്പനികളായ റലയന്‍സ് ജിയോയും എയര്‍ടെലും സൗജന്യ ഓഫറുകളുമായി രംഗത്ത്. റിലയന്‍സ് ജിയോ കേരളത്തിലെ എല്ലാ വരിക്കാര്‍ക്കും ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോള്‍, എസ്എംഎസ്, ഡേറ്റ ഏര്‍പ്പെടുത്തി. വെള്ളപ്പൊക്കം മൂലം റീചാര്‍ജ് ചെയ്യാനാകാതിരിക്കുന്ന വരിക്കാര്‍ക്കും തടസമില്ലാതെ സേവനം ലഭിക്കും.

30 രൂപയുടെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 30 രൂപയുടെ സൗജന്യ ടോക്ക് ടൈം ലഭിക്കും. എയര്‍ടെല്‍ പ്രീപ്പെയ്ഡ് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏഴു ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡേറ്റ സൗജന്യമായിരിക്കും. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, ഹോം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ബില്‍ അടയ്ക്കാനുള്ള കാലാവധി നീട്ടിവച്ചു. സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെല്‍ സൗജന്യ വൈഫൈയും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ എയര്‍ടെല്ലിന്റെ 28 ഫ്‌ലാഗ്ഷിപ് സ്‌റ്റോറുകള്‍ വഴി മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍