കേരളം

പ്രളയക്കെടുതിയില്‍ കേരളം പെട്ടപ്പോള്‍ ജര്‍മനിക്ക് പറന്ന മന്ത്രി കെ രാജുവിനെ തിരികെവിളിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയബാധയില്‍ കേരളം മുങ്ങുമ്പോള്‍ വിദേശ യാത്രയ്ക്ക് പോയ വനം മന്ത്രി കെ രാജുവിനെ തിരികെവിളിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കോട്ടയത്തിന്റെ ചുമതലയാണ് നല്‍കിയിരുന്നത്. ഇതിന് നില്‍ക്കാതെ ജര്‍മനിക്ക് പോയ മന്ത്രിയുടെ നടപടി വന്‍ വിവാദത്തിന് ഇടയാക്കിയതോടെയാണ് മന്ത്രിയെ തിരികെ വിളിച്ചത്. വിവാദമായ പശ്ചാത്തലത്തില്‍ സി.പി.ഐ നേതൃത്വം ഇടപെട്ടാണ് മന്ത്രിയെ തിരികെ വിളിച്ചത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യോഗത്തിനായാണ് അദ്ദേഹം ജര്‍മനിയിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം