കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; വാസുകി ഐഎഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍ ജില്ലാ ഭരണകുടം ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. വാസുകി. ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കലക്ടറേറ്റില്‍ നേരിട്ടെത്തി കലക്ടറേയോ ജീവനക്കാരെയോ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ എഡിഎമ്മിന് നല്‍കണം. കൊടുത്തുകഴിഞ്ഞാല്‍ ഇതിന്റെ രസീത് ലഭിക്കും.  സംഭാവനകള്‍ പണമായി സ്വീകരിക്കുന്നതല്ല. ചെക്കായാണ് വേണം നല്‍കാന്‍. 

പത്തനംതിട്ടയില്‍നിന്നു കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടല്‍ ഉടമകളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നു കളക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?