കേരളം

റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല; സര്‍വ്വീസുകള്‍ നാളെയും തടസ്സപ്പെടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലും പേമാരിയും പല ഭാഗങ്ങളിലും തുടരുന്നതിനിടെ തിരുവനന്തപുരം , പാലക്കാട് ഡിവിഷനുകളിലെ സര്‍വീസുകള്‍ പൂര്‍ണമായും എറണാകുളം വരെയുള്ളവ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ സുവിധ, സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരം-ആലപ്പുഴ- എറണാകുളം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. തിരുനല്‍വേലി വരെ മിക്ക ട്രെയിനുകളും നീട്ടിയേക്കും.
എറണാകുളം- കോട്ടയം- തിരുവനന്തപുരം പാതയില്‍ സര്‍വ്വീസ് നടക്കുന്നില്ല. നാളെ ഈ റൂട്ടിലുള്ള എല്ലാ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടിലുള്ള തീവണ്ടികളും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി