കേരളം

നാലു ജില്ലകളിലെ അവസ്ഥ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി;  1568 ക്യാംപുകളിലായി 1,23,000 പേര്‍; മരിച്ചവരുടെ എണ്ണം 164 ആയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുജില്ലകളിലാണ് പ്രധാനമായും ഗുരുതരമായ സ്ഥിതിവിശേഷമുള്ളത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ എന്നിവയാണ് അവ. കൂടുതല്‍ പേര്‍ കെട്ടിടത്തിന് മുകളില്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ട. അവരെ ഇറക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി സംസാരിച്ചു. അനുകൂലമായ നടപടികള്‍ തുടരുമെന്ന് ഇരുവരും അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ഒറ്റപ്പെട്ട് പോയവരെ ര്ക്ഷിക്കുന്നതിനായി സേനയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സന്നദ്ധപ്രവര്‍ത്തകരും യോജിച്ച പ്രവര്‍ത്തനമാണ് തുടരുന്നത്. 

സംസ്ഥാനത്ത് 52,756 കുടുംബങ്ങളിലെ 2,23,000 പേര്‍ 1568 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. ആഗസ്ത് എട്ടുമുതല്‍ 164 പേര്‍ മരിച്ചതായും പിണറായി പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്ന ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. എറണാകുളത്തും അഞ്ചും ചാലക്കുടി മൂന്നും പത്തനംതിട്ടയിലും ആലപ്പുഴയിലും ഒന്ന് വീതം ഹെലികോപ്്റ്ററുകളുമാണ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ടെണ്ണം കൂടിഎത്തിച്ചേരും. പതിനൊന്ന് ഹെലികോപ്റ്റര്‍ കൂടി എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത