കേരളം

വെറുതെ വിടില്ല; അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്‌നം നടത്തുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം അപഹസിക്കുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതങ്ങള്‍ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ തെറ്റായ പോസ്റ്റുകളും ഓഡിയോ, വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ചിലര്‍ തട്ടിപ്പ് നടത്തിയതും ശ്രദ്ധയില്‍പ്പെട്ടു. അതിജീവിക്കാനുള്ള കേരള ജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെറ്റായ പോസ്റ്റുകളും ഓഡിയോ  വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരേയും പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ചിലര്‍ തട്ടിപ്പു നടത്തിയതും ശ്രദ്ധയില്‍പ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും. 

ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്.
നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ തന്നെ എത്തും. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും