കേരളം

ആലുവയിലെ വെള്ളം മുങ്ങിയ വീട്ടില്‍ സിതാരയെത്തി; ഇനി ആദ്യം മുതല്‍ തുടങ്ങണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ പ്രളയപ്പെയ്ത്തില്‍ ഗായിക സിതാരയുടെ ആലുവയിലുള്ള വീടിന്റെ ആദ്യനില പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം വലിഞ്ഞതിന് പിന്നാലെ വീട്ടിലെത്തിയ ശേഷം വീട് വൃത്തിയാക്കുന്നതിനെ പറ്റി സിതാര പറയുന്നു. നേരത്തെ ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളം കയറുന്നതിന് മുന്‍പായി താമസം മാറിയിരുന്നു, എന്നാല്‍ വീട്ടിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും നശിച്ചുപോയിരുന്നു.

വീട് വൃത്തിയാക്കുക എന്ന ശ്രമകരമായ ദൗ്ത്യമാണ് ഇനിയുള്ളത്. എല്ലാവരും വീട് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീട് കഴുകുമ്പോള്‍ നല്ല ഗ്ലൗസ്  ഉപയോഗിക്കണം. ഗ്ലൗസിന്റെ അടിയില്‍ ഒരു സര്‍ജിക്കല്‍ ഗ്ലൗസ് ഉപയോഗിക്കുന്നത് നന്നാകും. മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുന്ന തരത്തിലുള്ളതാകും നന്നാകുക. ഇഴജന്തുക്കള്‍ വീട്ടിനകത്തും പുറത്തും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ അതിനാവശ്യമായ സ്‌പ്രേകള്‍ കൂടി കരുതണം. എന്നാല്‍ അവ ഇഴജന്തുക്കളെ ഇല്ലാതാക്കുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും സിതാര പറയുന്നു. 

വീട്ടിലെത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് മെയിന്‍സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നല്ല ഡ്രൈ ആയതിന് ശേഷം മാത്രമെ ഓണ്‍ ചെയ്യാകും. മണ്ണ് ഉണങ്ങുന്നതിന് മുന്‍പായി നീ്ക്കം ചെയ്യുന്നതാവും ഗുണകരം. കിണര്‍ വെള്ളം മാസത്തോളം ക്ലോറിനേറ്റ് ചെയ്യണം. വീട്ടിലെ ഫര്‍ണീച്ചറുകള്‍ പൂര്‍ണമായും നശിച്ചു. സേവ് ചെയ്യാന്‍ പറ്റുന്നവ മാത്രം സംരക്ഷിക്കുക. വീടുകളില്‍ സൂക്ഷിച്ച പാക്കറ്റ് ഭക്ഷണം ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുകയെന്നും സിതാര വീഡിയോയില്‍ പറയുന്നു.സിതാരയും സുഹൃത്തുക്കളുമാണ് ക്ലീന്‍ ചെയ്യാന്‍ വീ്ട്ടിലെത്തിയത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത