കേരളം

കണ്ണീരൊപ്പാന്‍ ദക്ഷിണപ്പണം; ദുരിതാശ്വാസത്തിന് വിശ്വാസത്തിന്റെ വേറിട്ടവഴി തുറന്ന് മേല്‍ശാന്തി

സമകാലിക മലയാളം ഡെസ്ക്

പ്രളയം തകര്‍ത്ത കേരളജനയുടെ ജീവിതം തിരികെപ്പിടിക്കാന്‍ ലോകമെമ്പാടുനിന്നും സഹായമെത്തുകയാണ്. ക്ഷേത്രത്തില്‍ തനിക്ക് ലഭിക്കുന്ന ദക്ഷിണ പ്രളയബാധിതതര്‍ക്ക് സഹായം നല്‍കാന്‍ മാറ്റിവച്ചിരിക്കുകയാണ് പാലക്കാട് ജില്ലയിലെ ചെമ്പ്ര അങ്കളംകാവ് ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയായ അജയ് ഭട്ട്. 

നാടുമുങ്ങി ദുരിതമനുഭവിക്കുമ്പോള്‍ പിരിവിനായി വീടുകള്‍ തോറും കയറിയിറങ്ങുന്നതിനെക്കാള്‍ വേഗം ക്ഷേത്രത്തില്‍ പിരിവ് നടത്തുന്നത് സഹായമാകും എന്ന് അജയ് സമകാലിക മലയാളത്തോട് പറഞ്ഞു.നാട്ടിലെ സാമുഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ അജയ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചപ്പോള്‍ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളും തള്ളിക്കളഞ്ഞില്ല. അറിഞ്ഞവര്‍ അറിയാത്തവരെ അറിയിക്കുകയും സംഭാവന നല്‍കുയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുമെന്നും അജയ് പറയുന്നു. തന്റെ ബന്ധുവാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്നും ഇത് താന്‍ പിന്തുടരുകയായിരുന്നുവെന്നും അജയ് പറഞ്ഞു.കൊച്ചിന്‍ എഞ്ചിനിയറിങ് കോളജില്‍ ചീഫ് അക്കൗണ്ടന്റ് കൂടിയാണ് ഇദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്