കേരളം

'കേരളത്തിനൊപ്പം നിന്നതിന് നന്ദി' ; മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയത് 153 കോടി രൂപയെന്ന് തോമസ് ഐസക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. ഐക്യദാര്‍ഡ്യത്തിന് നന്ദിയെന്നും 153 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് സംസ്ഥാനങ്ങള്‍ സംഭാവന നല്‍കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. 

തെലങ്കാനയാണ് ഏറ്റവുമധികം രൂപ സംഭാവനയായി നല്‍കിയത് 25 കോടി. മഹാരാഷ്ട്ര 20 കോടി രൂപയും, ഉത്തര്‍ പ്രദേശ് 15, മധ്യപ്രദേശ് , ഡല്‍ഹി,പഞ്ചാബ് , കര്‍ണാടക, ബിഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ 10 കോടി രൂപ വീതവും തമിഴ്‌നാടും ഒഡീഷയും 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. അസം മൂന്ന് കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കിയിട്ടുണ്ട്. ഇങ്ങനെ 153 കോടി രൂപയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് പുറമേ തമിഴ്‌നാട് , പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളും വൈദ്യസഹായവും, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനും സഹായം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍