കേരളം

പ്രളയക്കെടുതി: യുഎഇ സഹായം 700 കോടി പ്രതിസന്ധിയില്‍; വിദേശഫണ്ട് സ്വീകരിക്കരുത്; വായ്പയായി വാങ്ങാമെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രളയക്കെടുതിയില്‍ യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രനയം തടസ്സമാകുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും പണം സ്വീകരിക്കരുതെന്നാണ് ചട്ടം. ഇതോടെ യുഎഇ നല്‍കുമെന്ന പറഞ്ഞ 700 കോടി രൂപ കേരളത്തിന് നഷ്ടമാകും.

വായ്പയായി മാത്രം സ്വീകരിക്കാമെന്നാണ് നിലവിലെ ചട്ടമെന്ന് കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കി. യുഎഇയോടൊപ്പം യുഎന്‍ സഹായവും ഇതോടെ പ്രതിസന്ധിയിലായി. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരത്തില്‍ ചട്ടം കൊണ്ടുവന്നതെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ നയപരമായ മാറ്റം ഉണ്ടാകണം. ഇതുസംബന്ധിച്ച് നിലപാടുകള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അവസാനമായി വിദേശസഹായം ലഭിച്ചത് സുനാമി പ്രളയകാലത്തും ഉത്തരാഖണ്ഡ് ദുരന്തകാലത്തുമായിരുന്നു.

കേരളത്തിന് എഴുനൂറ് കോടി രൂപ നല്‍കും എന്നാണ് യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യം പ്രധാനമന്ത്രിയെ ഔദ്യോഗികമായി അവര്‍ അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നേരിട്ടും ഇക്കാര്യം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം ആയി അഞ്ഞൂറ് കോടി രൂപയായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. അതിന് മുമ്പ് ഒരു നൂറ് കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.

ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായതായിട്ടായിരുന്നു കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അടിയന്തരമായി രണ്ടായിരം കോടി രൂപയുടെ സഹായവും ആവശ്യപ്പെട്ടിരുന്നു. ഇടക്കാലാശ്വാസമായി കേന്ദ്രസര്‍ക്കാര്‍ 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം