കേരളം

പ്രളയക്കെടുതി: റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി നല്‍കും; 50 കോടിയുടെ അവശ്യവസ്തുക്കള്‍ കേരളത്തിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം ; പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി റിലയന്‍സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 21 കോടി രൂപ നല്‍കും. 50 കോടി രൂപയുടെ  അവശ്യവസ്തുക്കളും കേരളത്തിലെത്തിക്കുമെന്നും റിലയന്‍സ് അറിയിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുപുറമേ 160 കോടി രൂപയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച പിന്തുണയാണ് കിട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പേയ്‌മെന്റ് പോര്‍ട്ടല്‍ വഴി ഇതുവരെ ലഭിച്ച തുക 87 കോടി രൂപയാണ്. രണ്ട് ലക്ഷത്തില്‍പ്പരമാളുകള്‍ ഓണ്‍ലൈനായി സംഭാവനനല്‍കി. നിലവില്‍ 57 ബാങ്കുകളും പണമിടപാട് ശൃംഖലകളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളെ ഇതുമായി ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നു മുഖ്യമന്ത്രി ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത