കേരളം

കേരളത്തിൽ പ്രളയമുണ്ടായത് പശുക്കളെ കൊല്ലുന്നതിനാൽ; ബീഫ് തിന്നാത്തവരെ മാത്രം സഹായിച്ചാൽ മതി; അപമാനകരമായ പ്രസ്താവനയുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് കേരളത്തിൽ ഇത്തരത്തിൽ പ്രളയ ദുരന്തമുണ്ടായതെന്ന അപമാനകരമായ പ്രസ്താവനയുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. ബീഫ് തിന്നാത്തവരെ മാത്രം സഹായിച്ചാൽ മതിയെന്നും കേരളത്തിന്റെ  ദുരവസ്ഥയെ അപമാനിച്ച്  ചക്രപാണി പറഞ്ഞു. പ്രളയം ഏറെ നാശം വിതച്ചവർ ജീവിതത്തിലേക്ക് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ചക്രപാണിയുടെ വിവാദ പ്രസ്താവന.

''കേരളത്തെ സഹായിക്കാൻ ഞാനും ആവശ്യപ്പെടുന്നു. പക്ഷേ, പ്രകൃതിയേയും ജീവജാലങ്ങളേയും ബഹുമാനിക്കുന്നവരെ മാത്രമേ സംരക്ഷിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ് ഭക്ഷണങ്ങൾ ഉണ്ടായിട്ടും അവർ പശുവിനെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ പ്രളയത്തിൽ അകപ്പെട്ടവരിൽ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതി. ബീഫ് കഴിക്കാത്തവർ പോലും ദുരന്തത്തിൽ പെട്ടു. ബീഫ് കഴിക്കുന്നവർ സഹായം അർഹിക്കുന്നില്ല. മനഃപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത് ''- ചക്രപാണി പറഞ്ഞു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''