കേരളം

പ്രളയക്കെടുതി : ആർസിസിയിൽ രോ​ഗികൾക്ക് മുൻകൂർ അനുമതിയില്ലാതെ ഡോക്ടറെ കാണാം ; ചി​കി​ത്സാ​രേ​ഖ ന​ഷ്​​ട​പ്പെ​ട്ടവർക്ക് ഡ്യൂ​പ്ലി​ക്കേ​റ്റ് ന​ല്‍കും

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യക്കെടുതിയുടെ പശ്ചാത്തലത്തിൽ രോ​ഗികൾക്ക് ആസ്വാസ നടപടികളുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. പ്രളയ ദുരിതത്തിൽപ്പെട്ട രോ​ഗി​ക​ള്‍ക്ക് മു​ന്‍കൂ​ര്‍ തീ​യ​തി നി​ശ്ച​യി​ക്കാ​തെ തു​ട​ര്‍പ​രി​ശോ​ധ​ന​ക്ക്​ ഡോ​ക്ട​റെ കാ​ണാമെന്ന് ആർസിസി അധികൃതർ അറിയിച്ചു. ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍ഡ്, ചി​കി​ത്സാ​രേ​ഖ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടവർക്ക് ഡ്യൂ​പ്ലി​ക്കേ​റ്റ് ന​ല്‍കും.

രോ​ഗി​ക​ള്‍ക്ക് കൊ​ടു​ത്ത കീ​മോ​തെ​റാ​പ്പി മ​രു​ന്ന്​ ന​ഷ്​​ട​പ്പെ​ട്ടാ​ൽ വീ​ണ്ടും ന​ല്‍കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തിയിട്ടുണ്ട്. വി​വ​ര​ങ്ങ​ള്‍ക്ക് ശ്രീ​കു​മാ​ര്‍ (അ​സി​സ്​​റ്റ​ൻ​റ്​ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ -0471 2522438, 9447586977), അ​നി​ല്‍കു​മാ​ര്‍ കെ (​മെ​ഡി​ക്ക​ല്‍ റെ​ക്കോ​ഡ്​​സ് ഓ​ഫി​സ​ര്‍ -0471 2522342, 9447102676), സു​രേ​ന്ദ്ര​ന്‍ (പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫി​സ​ര്‍ -0471 2522288, 9447797869) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത