കേരളം

പ്രളയക്കെടുതി: കേരളത്തെ സഹായിക്കുമെന്ന് മഹാരാഷ്ട്രാ ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുമെന്ന് കേരളത്തിലെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത്. ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയ്ക്കു സഹായം നല്‍കുമെന്ന് സാവന്ത് അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോ. ദീപക് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാമ്പുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് എന്നിവ നല്‍കും. പ്രളയദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാടില്‍ സഹായവുമായെത്തിയ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിക്ക് കെ.കെ. ശൈലജ നന്ദി അറിയിച്ചു. 

പന്തളം, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ പ്രദേശങ്ങള്‍ മഹാരാഷ്ട്ര സംഘം സന്ദര്‍ശിച്ചു. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ പ്രസിഡന്റ് രാജീവ് രാജധാനിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി