കേരളം

യുഎഇയുടെ 700 കോടി രൂപ ലഭിക്കാൻ കേന്ദ്രം നയം തിരുത്തണമെന്ന് അൽഫോൺസ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാൻ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തിൽ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ ഗഡുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യു.എ.ഇ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ സ്വീകരിച്ച നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് ലഭിക്കാതിരിക്കുന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ