കേരളം

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഓര്‍ത്തഡോക്‌സ് സഭ മെത്രാപൊലീത്ത ട്രെയിന്‍ അപകടത്തില്‍ മരിച്ചു. തോമസ് മാര്‍ അത്തനാസിയോസ് മെത്രോപൊലീത്തയാണ് മരിച്ചത്. ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനാണ്. എറണാകുളം പുല്ലേപ്പടിക്ക് സമീപത്തുവെച്ച് ട്രെയിനില്‍ നിന്ന് വീണാണ് അപകടം ഉണ്ടായത്. ഗുജറാത്തില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. 

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. 80 വയസ്സായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തമാരില്‍ ഒരാളാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങലിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ദീര്‍ഘകാലം സഭയുടെ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജറായി പ്രവര്‍ത്തിച്ചിരുന്നു. 

സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഗുജറാത്തിലേക്ക് പോയ മെത്രാപ്പൊലീത്ത, വിമാനമാര്‍ഗം നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിാനത്താവളം അടച്ചതിനെ തുടര്‍ന്ന് യാത്ര ട്രെയിന്‍ മാര്‍ഗമാക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്നും എറണാകുളം സൗത്തിലേക്കാണ് മെത്രാപ്പൊലീത്ത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 

ട്രെയിനില്‍ ടോയ്‌ലറ്റിലേക്ക്  പോയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പൊ1ലീസിന്റെ നിഗമനം. സഹയാത്രികരും സഹായിയും ഇത്തരത്തിലാണ് പൊലീസിനെ അറിയിച്ചതെന്നാണ് സൂചന. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍