കേരളം

കേരളത്തിനായി ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍; സമാഹരിക്കുന്നത് 200 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍. തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഏകദേശം 200 കോടി രൂപയാണ് ഇതുവഴി ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തുക. ഈ മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ പണം നല്‍കാനാണ് തീരുമാനമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി. ആര്‍. രാജ്കുമാര്‍ അറിയിച്ചു. 

ഇതു കൂടാതെ പ്രളയബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളും തമിഴ്‌നാട് ജീവനക്കാര്‍ എത്തിച്ചു. 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികള്‍ക്കായി ഉടുപ്പുകള്‍, ബെഡ്ഷീറ്റ്, സാരികള്‍, ജാക്കറ്റുകള്‍ എന്നിവയും എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''