കേരളം

ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തില്‍ നിന്ന് സംഭാവന; കണ്ണും മനസ്സും നിറഞ്ഞ് മന്ത്രി സുനില്‍കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി അപേക്ഷിച്ചപ്പോള്‍ ശങ്കിച്ചു നിന്നവര്‍ക്കും ചെലവിന്റെ കണക്കു നിരത്തിയവര്‍ക്കും മുന്നില്‍ ഇതാ തൃശൂരില്‍ നിന്ന് ഒരു അലിവിന്റെ കഥ. മനുഷ്യ സ്‌നേഹത്തിനു മുന്നില്‍ ചോദ്യചിഹ്നങ്ങള്‍ ഇല്ലെന്ന് തെളിയിക്കുകയാണ് തൃശൂര്‍ രാമവര്‍മപുരത്തെ ഒരു വൃദ്ധസദനം. കഷ്ടപ്പെട്ട് ചവിട്ടി നെയ്തും അച്ചാറുണ്ടാക്കി വിറ്റും സമ്പാദിച്ച 40000 രൂപയാണ് ഒരു പറ്റം വയോധികര്‍ മന്ത്രി വി എസ് സുനില്‍കുമാറിന് കൈമാറിയത്. 

'തൃശൂര്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേര്‍ന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്', വി എസ് സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. പണം ഏറ്റുവാങ്ങിയ ശേഷം വൃദ്ധസദനത്തിലെ അന്ദേവാസികള്‍ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്