കേരളം

'ദൈവത്തിന്റെ സ്വന്തം നാടിനെ പുനഃര്‍നിര്‍മിക്കാന്‍ പത്മനാഭ സ്വാമിയുടെ സമ്പത്ത്‌ ഉപയോഗിച്ചുകൂടെ'

സമകാലിക മലയാളം ഡെസ്ക്

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനഃര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ജനങ്ങളും. നിരവധി പേരാണ് സംസ്ഥാനത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ നാശം വിതച്ച പ്രളയ കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാന്‍ ജനങ്ങള്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇത് അനുസരിച്ച് നിരവധി പേരാണ് തങ്ങളുടെ ശമ്പളം നല്‍കാന്‍ തയാറായിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ കേരളത്തെ പുനര്‍നിര്‍മിക്കാനായി വ്യത്യസ്തമായ ആശയം മുന്നോട്ടു വെച്ചിരിക്കുകയാണ് സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്. പത്മനാഥ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പ്രളയം തകര്‍ത്ത കേരളത്തിനായി ഉപയോഗിച്ചൂടെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിന്ത പങ്കുവെച്ചത്. 

'ദൈവത്തിന്റെ സ്വന്തം നാടിനെ പുനഃര്‍നിര്‍മിക്കാന്‍ ദൈവത്തിന്റെ (പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത്) സമ്പത്തുതന്നെ ഉപയോഗിച്ചൂടെ?. പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ തരത്തില്‍ ആകുമ്പോള്‍? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്തായാലും അദ്ദേഹത്തിന്റെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി