കേരളം

പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ കുട്ടിക്കായി തിരച്ചില്‍ കടലിലേക്ക്, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രളയത്തിന് ഇടയില്‍ പിതൃസഹോദരന്‍ തട്ടിക്കൊണ്ടു പോയി പുഴയിലേക്കെറിഞ്ഞെന്ന് കരുതുന്ന നാലാം ക്ലാസുകാരനെ കണ്ടെത്താന്‍ തിരച്ചില്‍ കടലിലേക്ക്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തുവാനാണ് പൊലീസിന്റെ തീരുമാനം. 

മേലാറ്റൂര്‍ എടയാറ്റൂരില്‍ മുഹമ്മദ് ഷഹീറിനെയാണ് ആഗസ്റ്റ് 13 മുതല്‍ കാണതായിരുന്നത്. മുഹമ്മദ് ഷഹീറിനെ താന്‍ ആനക്കയം പാലത്തില്‍ നിന്ന് കടലുണ്ടിപ്പുഴയിലേക്ക് എറിയുകയായിരുന്നു എന്ന് പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് കുറ്റസമ്മതം നടത്തി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

സംഭവം നടന്നിട്ട് ഒരുപാട് ദിവസമായതും, പ്രളയം ഉണ്ടായതും തിരച്ചിലിന് തിരിച്ചടിയായതായി പാണ്ടിക്കാട് എസ്‌ഐ പറയുന്നു. ആനക്കയം മുതല്‍ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ  ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയി പിതാവില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. 

എന്നാല്‍ കുട്ടിയെ കാണാതായതോടെ പ്രതിയെ നാട്ടുകാരില്‍ പലരും വിളിക്കുകയും, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കുട്ടിയുടെ ചിത്രം പ്രചരിക്കുകയും ചെയ്തു. ഇതോടെ തന്റെ പദ്ധതി പൊളിയുമെന്ന് കരുതി തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നു എന്നാണ് പിതൃസഹോദരന്റെ മൊഴി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍