കേരളം

കാറിന്റെ ഡോര്‍ തട്ടിവീണ ബൈക്ക് യാത്രികന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ തട്ടി റോഡില്‍ വീണ് ബൈക്ക യാത്രികന്‍ കെഎസ്ആര്‍ടിസി ബസ്സ് കയറി മരിച്ചു. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരന്‍ പിഎസ് കബീര്‍ ആണ് മരിച്ചത്. 

ഇന്നലെ രാവിലെ 9.50ന് ദേശീയ പാതയില്‍ നോര്‍ത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം. കാറിന്റെ ഡോറില്‍ ഇടിച്ചുവീണ കബീറിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കൊളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?